കൊച്ചി: ലോകകപ്പ് ഫുട്ബാളിന്റെ ആരവങ്ങളുയർത്തി എറണാകുളം ഡി.സി.സി ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും മത്സരങ്ങൾ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6 മുതൽ 8 വരെ ആലുവയിലെ സ്പോർട്ട് ഓൺ ടർഫിൽ ഒരുക്കുന്ന മത്സരങ്ങളിൽ എം.പിമാരുടെയും എം.എൽ.എമാരുടെയും ബ്രസീൽ ടീമിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അർജന്റീന ടീമിനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നയിക്കും.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു ടീമുകൾ തമ്മിലും മഹിളാ കോൺഗ്രസ്, തദ്ദേശ സ്ഥാപന അംഗങ്ങളുടെ ടീമുകൾ തമ്മിലും മത്സരങ്ങളുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |