SignIn
Kerala Kaumudi Online
Friday, 19 April 2024 3.16 PM IST

നോർക്ക യു.കെ കരിയർ ഫെയർ

career

കൊച്ചി: ആരോഗ്യം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന യു.കെ കരിയർ ഫെയർ റിക്രൂട്ട്‌മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം ഇന്ന് മുതൽ 25 വരെ എറണാകുളത്ത് നടക്കും.
ഡോക്ടർമാർ, സ്‌പെഷ്യാലിറ്റി നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ തുടങ്ങിയവയിൽ നിന്നുള്ളവർക്കായാണ് റിക്രൂട്ട്‌മെന്റ്.

എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കുന്ന റിക്രൂട്ട്‌മെന്റ് ഫെയർ നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് മൈക്ക് റീവ് റിക്രൂട്ട്‌മെന്റ് നടപടികൾ വിശദീകരിക്കും. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശേരി സ്വാഗതവും ഹമ്പർ ആൻഡ് നോർത്ത് യോക്ക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ട്ണർഷിപ്പിലെ വർക്ക് ഫോഴ്‌സ് ലീഡ് കാത്തി മാർഷൽ നന്ദിയും പറയും.

13,000 ത്തോളം അപേക്ഷകളാണ് നോർക്ക റൂട്ട്‌സിൽ ലഭിച്ചത്. ഇവയിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചത്.

ആരോഗ്യമേഖലയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് യു.കെയിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാദ്ധ്യമാക്കുന്ന ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ലണ്ടനിൽ ഒപ്പുവച്ചിരുന്നു. ഇതിന്റെ ഭാഗമായ ആദ്യഘട്ട റിക്രൂട്ട്‌മെന്റ് നടപടികളാണ് ഇന്ന് ആരംഭിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UK RECRUITMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.