കൊച്ചി: മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ മൂന്നംഗം സംഘം പിടിയിലായി. ഉദയാ കോളനിയിൽ അഖിൽ, (26), സനീർ സുധീർ (23), അഖിൽ ബാബു (25) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അഖിൽ കഞ്ചാവ് വാങ്ങുന്നതിനായി പരാതിക്കാരന്റെ സുഹൃത്തിന് പണം നൽകിയിരുന്നു. പറഞ്ഞ സമയത്ത് കഞ്ചാവ് നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിന് കഴിഞ്ഞ ദിവസം പ്രതികൾ ചേർന്ന് ബൈക്കിൽ വരികയായിരുന്ന പരാതിക്കാരനെയും സുഹൃത്തിനെയും പനമ്പള്ളി നഗറിൽ നിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പേഴ്സും എ.ടി.എം കാർഡും കവർച്ച ചെയ്യുകയും വാഹനം പിടിച്ചുവയ്ക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട പരാതിക്കാരൻ ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലുമായി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. സൗത്ത് എസ്.ഐ ജെ അജേഷ്, എ.എസ്.ഐ ജി. സന്തോഷ് കുമാർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |