പറവൂർ: ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയതോടെ തുടർച്ചയായ 23-ാം വട്ടമാണ് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതല മത്സരത്തിനിറങ്ങുന്നത്.
മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ അയ്യപ്പ ചരിതത്തിന്റെ അകമ്പടിയിലാണ് ഇവർ ജയിച്ചു കയറിയത്.
ലക്ഷ്മി സുരേഷ്, ലക്ഷ്മിപ്രിയ അനിൽ, അനുഗ്രഹ അനിൽ, ഗൗതമി ജിജു, അഞ്ജലീന ജോൺ, ജ്വാല അന്ന സാബു, നന്ദന ദീപു, വന്ദന ദീപു, അക്സ എലിസബത്ത് സുരേഷ്, ലിബ്ന എലിസബത്ത് ജോഷി എന്നിവരടങ്ങുന്ന ടീമാണ് ചുവടുവച്ചത്.
30 വർഷമായി തിരുവാതിര പരിശീലന രംഗത്തുള്ള കയ്പമംഗലം പെരിഞ്ഞനം സ്വദേശി നസീർ പെരിഞ്ഞനമാണ് 23 വർഷവും സ്കൂളിലെ ടീമിന് പരിശീലനം നൽകിയത്. ഇത്തവണത്തേത് ഉൾപ്പെടെ 15 തവണ ഒന്നാം സ്ഥാനത്തോടെയും മറ്റു വർഷങ്ങളിൽ അപ്പീലോടെയുമാണ് ടീം സംസ്ഥാനതലത്തിൽ പോരാടിയത്. ഒരു തവണ സംസ്ഥാനത്ത് ഒന്നാമതെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |