കൊച്ചി: ഹയർ സെക്കൻഡറി വിഭാഗം ഓർക്കസ്ട്രയിൽ സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ് ഒരിടവേളയ്ക്കുശേഷം മികച്ച പ്രകടനത്തോടെ വിജയം കരസ്ഥമാക്കി. ആറ് ടീമുകളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൈവരിച്ചത്. എയ്ഞ്ചൽ ബെന്നോ, ദിവ്യശ്രീ, ശീതൾ, ശ്രുതി ദിപിൻ കുമാർ, വൈഷ്ണവി വി. കമ്മത്ത്, എസ്. മീനാക്ഷി, കെ.ഐ. അലീന എന്നിവരുൾപ്പെട്ടതാണ് സെന്റ്.തെരേസാസ് ടീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |