ചവിട്ടുനാടകത്തിന്റെ ഈറ്റില്ലമായ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിനെ പിന്തള്ളി സെന്റ്. തെരേസാസ് ഒന്നാം സ്ഥാനം നേടി. ചവിട്ടുനാടകം എച്ച്.എസ് വിഭാഗത്തിലാണ് സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ് ജേതാക്കളായത്. ജില്ലാ കലോത്സവ ചരിത്രത്തിൽ പെൺകുട്ടികളുടെ ടീം ആദ്യമായാണ് ഒന്നാം സ്ഥാനം നേടുന്നത്. കഴിഞ്ഞ ഒമ്പതു വർഷമായി എച്ച്.എസ് വിഭാഗം ചവിട്ടുനാടകത്തിൽ ജില്ലയിലെ ഒന്നാമൻ ഗോതുരുത്ത് സ്കൂളായിരുന്നു.
അലക്സ് താളൂപ്പാടത്തിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. എച്ച്.എസ്.എസ് ചവിട്ടുനാടത്തിൽ 2011 മുതൽ തുടരുന്ന മേൽക്കോയ്മ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് നിലനിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |