കൊച്ചി: ഭിന്നശേഷിക്കാരായ യുവജനങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിന് ജീവനീയം ചാരിറ്റബിൾ ട്രസ്റ്റ് ഒരുവർഷം നീളുന്ന പരിശീലന പരിപാടി ആവിഷ്കരിച്ചു. ഓരോരുത്തർക്കും അനുയോജ്യമായ മേഖലകൾ കണ്ടെത്തി വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ തൊഴിലധിഷ്ഠിത പരിശീലനം നൽകി സ്വയം പര്യാപ്തരാക്കാനാണ് ലക്ഷ്യമിടുന്നത്. വീട്ടിൽ ഇരുന്നും സ്ഥാപനങ്ങളിൽ പോയും ജോലി ചെയ്യാനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകും. തമ്മനം ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ നടന്ന ചടങ്ങ് എഫ്.എ.സി.ടി. ഡയറക്ടർ (ഫിനാൻസ്) എസ്. ശക്തിമണി ഉദ്ഘാടനം ചെയ്തു. വർമ്മ ആൻഡ് വർമ്മ അസോസിയേറ്റ് മാനേജിംഗ് പാർട്ണർ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |