മൂവാറ്റുപുഴ: കരാട്ടെ കേരള അസോസിയേഷൻ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 10 വയസുകാരുടെ വിഭാഗത്തിൽ (കാറ്റഗറി 25-30 കെ.ജി) വെള്ളി മെഡൽ നേടി മാളവിക ശ്രീരാജ് നാടിന് അഭിമാനമായി. എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് പി.ബി. ശ്രീരാജിന്റെയും അനു ശ്രീരാജിന്റെയും മകളായ മാളവിക ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കരാട്ടെ സ്പോർട്സ് അക്കാഡമി തൃക്കളത്തൂർ ബ്രാഞ്ചിലെ സെൽസെയ് വന്ദന പ്രബീഷിന്റെ ശിക്ഷണത്തിലാണ് പരിശീലനം. നാല് വയസ് മുതൽ കരാട്ടെ പഠിക്കുന്ന മാളവിക ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |