തൃക്കാക്കര: സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലെ എറണാകുളം തോട്ടക്കാട്ട് റോഡിലെ 46-ാം നമ്പർ റേഷൻ കടയിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് പരിശോധന നടത്തി. ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു. ധാന്യങ്ങളുടെ വിതരണവും ഇ-പോസ് മെഷീന്റെ പ്രവർത്തനവും വിലയിരുത്തി.വരും ദിവസങ്ങളിൽ മറ്റ് റേഷൻ കടകളിലും പരിശോധന നടത്തും. സിറ്റി റേഷനിംഗ് ഓഫീസർ ജോസഫ് ജോർജ്, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയർ സൂപ്രണ്ട് ജോസ് ആന്റണി, റേഷനിംഗ് ഇൻസ്പെക്ടർ ടി.പി. സീന, ജില്ലാ പ്രൊജക്ട് മാനേജർ അഖിൽ ബി. ചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |