കൊച്ചി: പുതുവത്സരാഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും ഭാഗമായി ഫോർട്ടുകൊച്ചിയിലേക്കുള്ള തിരക്ക് മുന്നിൽക്കണ്ട് രണ്ടു റോ-റോ സർവീസും വൈപ്പിനിലേക്കുള്ള ബോട്ടും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗരപ്രവേശനം തീരദേശ റോഡ് നിർമ്മാണം തുടങ്ങിയ വിഷയങ്ങളും താലൂക്ക് വികസന സമിതി അംഗങ്ങൾ ഉന്നയിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി മരുന്ന് വ്യാപനം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ഇ.പി.സുരേഷ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |