കൊച്ചി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശന- വിപണന മേള ഇന്നും നാളെയും മറ്റന്നാളും കലൂർ മെട്രോ സ്റ്റേഷനിൽ നടക്കും. ബർസാത് വോക്കൽ ഫോർ ലോക്കൽ ഒൺട്രപ്രണേഴ്സ് ഫോറവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ലിക്വിഡ് കറി മസാലകൾ, നാൽപ്പതിലധികം അച്ചാറുകൾ, കേക്ക്, ചെറുകടികൾ, ജ്യൂസ്, വിവിധ ഇനം ബിരിയാണികൾ, കറി പൗഡറുകൾ, ധാന്യങ്ങൾ, വസ്ത്രങ്ങൾ, ബാഗുകൾ, ആഭരണങ്ങൾ, നാടൻ കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11.30ന് കെ.എം.ആർ.എൽ എം.ഡി ലോകനാഥ് ബെഹ്റ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |