കൊച്ചി: സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനത്തിനെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി ഈ മാസം എട്ടിന് എറണാകുളം ജില്ലാ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.
സർക്കാർ നിയമനങ്ങളിൽ സി.പി.എമ്മിന്റെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, താത്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുക, പി.എസ്.സിയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
രാവിലെ 10ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ആക്ടിംഗ് ചെയർമാൻ കെ.പി.ധനപാലൻ അദ്ധ്യക്ഷനാകും. വിവിധ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |