SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.45 PM IST

അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ സ്ട്രോക്ക് പ്രോഗ്രാമിന് തുടക്കം

appolo
അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്ട്രോക്ക് പ്രോഗ്രാം ഡോ.പാർത്ഥസാരഥി, ഡോ.എം.എ ജോയ്, ഡോ. തരുൺ കൃഷ്ണ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു.

അങ്കമാലി: കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ന്യൂറോസയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ട്രോക്ക് പ്രോഗ്രാമിന് തുടക്കമായി. ചെലവ് കുറഞ്ഞ സ്ട്രോക്ക് ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പരിപാടിക്ക് തുടക്കമിട്ടതെന്ന് അപ്പോളോ അഡ്‌ലക്‌സ് ന്യൂറോസയൻസ് വിദഗ്ദ്ധരായ ഡോ. എ.എ. ജോയ്, ഡോ. തരുൺകൃഷ്ണ, ഡോ. പാർത്ഥസാരഥി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചികിത്സയ്ക്കുള്ള അതിനൂതന സാങ്കേതികവിദ്യകൾ അപ്പോളോ അഡ്‌ലക്‌സിൽ ലഭ്യമാണ്. സ്ട്രോക്ക് വന്നാൽ അത് എത്രയും പെട്ടെന്ന് മനസിലാക്കി ചുരുങ്ങിയ സമയംകൊണ്ട് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചാൽ മികച്ച ചികിത്സ ഉറപ്പാക്കാനും രോഗമുക്തിയുടെ വേഗം കൂട്ടാനും സാധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HOSPITLAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.