SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.54 PM IST

തെങ്ങ് കൃഷി സബ്സിഡി: ഉദ്യോഗസ്ഥർ നേരിട്ടെത്തും

farmer

കൊച്ചി: നാളികേര വികസന ബോർഡിന്റെ തെങ്ങ് പുതുകൃഷിക്ക് സബ്സിഡി ഉൾപ്പെടെ സഹായങ്ങൾക്ക് അപേക്ഷ സ്വീകരിക്കാൻ ബോർഡ് ഉദ്യോഗസ്ഥർ ജില്ലകളിൽ പര്യടനം നടത്തും.

സ്വന്തമായി 25 സെന്റ് കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. 10 തെങ്ങിൻതൈ എങ്കിലും നട്ടുപരിപാലിക്കുന്നവരാകണം അപേക്ഷകർ. ഹെക്ടറിന് 6500 മുതൽ 15,000 രൂപ വരെ രണ്ട് വർഷത്തേയ്ക്ക് സബ്സിഡി ലഭിക്കും. തെങ്ങിന്റെ ഇനം, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കി സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറം നാളികേര വികസന ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ലകളിലെത്തുന്ന ബോർഡ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. വിവരങ്ങൾക്ക്: https://coconutboard.gov.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CDB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.