SignIn
Kerala Kaumudi Online
Friday, 26 April 2024 2.40 AM IST

ആഡംബര ഹോട്ടലിൽ എക്‌സൈസ്‌ പരിശോധന: 2.4 ലിറ്റർ വിദേശമദ്യം പിടികൂടി

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നിബന്ധനകൾ ലംഘിച്ച്‌ നടത്തിയ ഡി.ജെ പരിപാടിയിൽനിന്ന്‌ അനധികൃതമായി ശേഖരിച്ചിരുന്ന 2.4 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. മദ്യവിപണനം നടത്തിയതുമായി ബന്ധപ്പെട്ട്‌ ലൈസൻസ്‌ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതായി എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ അറിയിച്ചു. ലൈസൻസ്‌ നിബന്ധനകൾക്ക്‌ വിരുദ്ധമായാണ്‌ ഡി.ജെ പരിപാടി സംഘടിപ്പിച്ചതെന്നും കണ്ടെത്തി.

ക്രിസ്‌മസ്‌–-പുതുവത്സര ആഘോഷത്തിനായി കൊച്ചിയിലേക്ക് വൻതോതിൽ രാസലഹരി എത്തുമെന്ന രഹസ്യവിവരത്തെത്തുടർന്ന്‌ കർശനപരിശോധന നടത്താൻ കേന്ദ്ര–-സംസ്ഥാന ഏജൻസികളുടെ യോഗം തീരുമാനിച്ചിരുന്നു. പൊലീസ്‌, എക്‌സൈസ്‌, കസ്‌റ്റംസ്‌, ഇന്റലിജൻസ്‌ ബ്യൂറോ, നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തുക. ഇതിന്റെ ഭാഗമായാണ്‌ വെള്ളിയാഴ്‌ച ആഡംബര ഹോട്ടലിൽ പരിശോധന നടത്തിയത്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.