കൊച്ചി: എറണാകുളം വൈ.എം.സി.എ തൃക്കാക്കര പ്രൊജക്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ' പോകാം പുൽക്കൂട്ടിലേക്ക്' എന്ന പേരിൽ ക്രിസ്മസ് പരിപാടികൾ സംഘടിപ്പിച്ചു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് അലക്സാണ്ടർ എം.ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാലടി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ക്രിസ്മസ് സന്ദേശം നൽകി. പ്രൊജക്ട് ചെയർമാൻ കുരുവിള മാത്യൂസ്, ഡാനിയേൽ സി. ജോൺ, ജോസ് പി. മാത്യു , ആന്റോ ജോസഫ്, സജി ഏബ്രഹാം, മനോജ് ടി. തോമസ്, ഷേർഷി കെ. എബ്രഹാം,സജി എബ്രഹാം, അനിജോർജ് , പീറ്റർ കുര്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |