കൊച്ചി: തിയേറ്റർ റിലീസ് ചിത്രങ്ങളെയും ഷോട്ട്ഫിലിമുകളെയും കൂടുതൽ ജനകീയമാക്കാൻ ഇന്റർ ഫിലിം ഡെവലപ്മെന്റ് അസോസിയേഷൻ (എ.എഫ്.ഡി.എ) രൂപീകരിച്ചു. സിനിമ, ഷോർട്ട്ഫിലിം, വെബ് സീരിസ്, സംഗീതം എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരുടെ ഉന്നമനവും സംഘടന ലക്ഷ്യമിടുന്നു. 1500 പേർ ഇതിനകം അംഗത്വമെടുത്തതായി സംസ്ഥാന സെക്രട്ടറി മേഘ്ന മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1000 രൂപ നൽകി അംഗത്വമെടുക്കുന്നവർക്ക് സംഘടന നിർമ്മിക്കുന്ന സിനിമകളിലും മറ്റ് ചലച്ചിത്രങ്ങളിലും കഴിവുകളുടെ അടിസ്ഥാനത്തിൽ അവസരം നൽകും. അംഗത്വ ഫീസ് ആറ് മാസത്തിനുശേഷം തിരികെ നൽകും. എല്ലാ ജില്ലകളിലും യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |