കൊച്ചി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാംസ്കാരിക പ്രതിരോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ദക്ഷിണ-ഉത്തരമേഖലാ കലാ ജാഥകൾക്ക് നാളെ ജില്ലയിൽ പ്രവേശിക്കും. വൈകിട്ട് 4.30ന് മൂവാറ്റുപുഴയിൽ ദക്ഷിണമേഖല ജാഥയെ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ സ്വീകരിക്കും.
30ന് രാവിലെ ഒമ്പതിന് പെരുമ്പാവൂരും 10മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലും സ്വീകരണം നൽകും. ഇടപ്പള്ളിയിലെ സ്വീകരണയോഗം പ്രൊഫ എം.കെ. സാനു ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരയ ഉമ തോമസ്, കെ.ജെ. മാക്സി, കെ.ബാബു, മേയർ എം. അനിൽകുമാർ, മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും.
30ന് രാവിലെ ഒമ്പതിന് ഉത്തരമേഖല ജാഥയ്ക്ക് പറവൂരിൽ സ്വീകരണമൊരുക്കും. പറവൂർ മുൻസിപ്പൽ പാർക്കിലെ സ്വീകരണ യോഗം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്സൺ വി.എ പ്രഭാവതി, മുൻ എം.എൽ.എ ജോൺഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും. 10.30ന് ജാഥയെ അങ്കമാലി സി.എസ്.എ ലൈബ്രറി ഹാളിൽ സ്വീകരിക്കും. സമ്മേളനം കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.എം.വി നാരായണൻ ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, ടി.പി. വേലായുധൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥകൾ അങ്കമാലയിൽ സംഗമിക്കും. ശേഷം ഇരുജാഥകളെയും ജില്ലാ അതിർത്തി വരെ അനുഗമിക്കും. വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ സാംസ്കാരിക സമ്മേളനത്തോടെ ജാഥ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |