കളമശേരി: കളിച്ചു വളരാം എന്ന മുദ്രവാക്യമുയർത്തി സാക്കൺ സ്പോർട്സ് അക്കാഡമി കേരള സർക്കാരിന്റെ "വിമുക്തി " മിഷനുമായി സഹകരിച്ച് ലഹരി വിമുക്ത കേരളം എന്നത് യാഥാർത്ഥ്യമാക്കാൻ ''ലെജൻഡ് മറഡോണ കപ്പിന് " വേണ്ടി 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 32 ടീമുകൾ മത്സരിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും. 15 വയസിൽ താഴെയുള്ളവർക്കാണ് മത്സരം. ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ 30 മുതൽ ജനുവരി 7വരെ നടക്കുന്ന അഖില കേരള ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ നിർവ്വഹിക്കും. കിക്കോഫ് മുൻ ദേശീയ താരം എം.എം. ജേക്കബ് നിർവ്വഹിക്കും.ജനുവരി 7 ന് വൈകിട്ട് നടക്കുന്ന സമാപന ദിവസം മന്ത്രി പി. രാജീവ് സമ്മാനദാനം നിർവ്വഹിക്കും
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |