കൊച്ചി: വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളമശേരി ഗവ. ഐ.ടി.ഐയിൽ നടന്ന സ്പെക്ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. നഗരസഭാ ചെയർമാൻ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ പരിശീലനം പൂർത്തീകരിച്ച ഉദ്യോഗാർത്ഥികൾക്കായാണ് മേള സംഘടിപ്പിച്ചത്. 63 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. വാർഡ് കൗൺസിലർ നെഷീദ സലാം അദ്ധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് അഡിഷണൽ ഡയറക്ടർ ഒഫ് ട്രെയിനിംഗ് കെ.പി. ശിവശങ്കരൻ, ഇൻസ്പെക്ടർ ഒഫ് ട്രെയിനിംഗ് പി.സനൽകുമാർ, ഐ.ടി.ഐ പ്രിൻസിപ്പൽ പി.കെ. രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |