SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.38 AM IST

റോസ്ഗാർ മേള: കൊച്ചിയിൽ 88 പേർക്ക് നിയമനം

rozgar
റോസ്ഗാർ മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാട് കൊച്ചിയിൽ നിയമന ഉത്തരവുകൾ കൈമാറുന്നു

കൊച്ചി: പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ റോസ്ഗാർ മേളയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൊച്ചിയിൽ 88 പേർക്ക് നിയമനം നൽകി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാട് നിയമന ഉത്തരവുകൾ കൈമാറി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി മേള ഉദ്ഘാടനം ചെയ്തു. റെയിൽവേ, വി.എസ്.എസ്.സി, ഇ.പി.എഫ്.ഒ, എൻ.എസ് ഒ, തപാൽ വകുപ്പ് ഉൾപ്പെടെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണ് നിയമനം.

ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദായനികുതി ചീഫ് കമ്മിഷണർ ഡോ ജി.വി. ഹേമലത ദേവി, വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CENTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.