SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.11 AM IST

നോറോയെ നേരിടാൻ ജില്ല: പ്രതിരോധം ശക്തം

virus

കൊച്ചി: ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. കാക്കനാട് സ്‌കൂളിലെ 1, 2ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

62 വിദ്യാർത്ഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്റ്റേറ്റ് പബ്ലിക് ലാബിലേക്ക് അയച്ച രണ്ട് സാമ്പിളുകളും പോസിറ്റീവായി. നിലവിൽ മൂന്ന് കുട്ടികൾ ചികിത്സയിലാണ്. അതേസമയം, 19 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.

ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചശേഷം ക്ലാസുകൾ താത്കാലികമായി അടച്ചു.
ഓൺലൈനായി ബോധവത്കരണ ക്ലാസുകൾ നൽകുന്നുണ്ട്. ശുചിമുറികളും ക്ലാസുകളും അണുവിമുക്തമാക്കി. കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. രോഗ ലക്ഷണങ്ങളുള്ളവർ നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം.


നോറോ വൈറസ്

ഉദരസംബന്ധമായ അസുഖമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണിവ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഇവ കാരണമാകും. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ല. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കാം.

രോഗം പകരുന്ന വഴി
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും.


ലക്ഷണങ്ങൾ
വയറിളക്കം
വയറുവേദന
ഛർദ്ദി
മനംമറിച്ചിൽ
പനി
തലവേദന

ശരീരവേദന, ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും.


രോഗം ബാധിച്ചാൽ...

വൈറസ് ബാധിതർ വീട്ടിൽ വിശ്രമിക്കണം.

 ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം.

 ആവശ്യമെങ്കിൽ ചികിത്സ തേടണം.

 രോഗംമാറി രണ്ട് ദിവസംവരെ വൈറസ് പടരാൻ. സാദ്ധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞേ പുറത്തിറങ്ങാവൂ.

ശ്രദ്ധിക്കാൻ
 പരിസരശുചിത്വവും വ്യക്തിശുചിത്വവും

 കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം
 മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

 കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം

 ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക

 തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

 പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക

 പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക

 രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വയ്ക്കുന്നതും ഒഴിവാക്കുക

 കടൽ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NOROVIRUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.