കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കാൻ 'ചോട്ടാ കോപ്" പരിപാടിയുമായി യംഗ് ഇന്ത്യൻസ് കൊച്ചി ഘടകം. കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യുവ വിഭാഗമായ യംഗ് ഇന്ത്യൻസ് എരൂരിലെ ഭവൻസ് വിദ്യാമന്ദിറിലാണ് ചോട്ട കോപ് പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.
നല്ല ഡ്രൈവർമാരെയും ഉത്തരവാദിത്വബോധത്തോടെ റോഡ് ഉപയോഗിക്കുന്നവരെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷാ ചട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്തും. സ്വന്തം മാതാപിതാക്കളുടെ ഡ്രൈവിംഗ് ശീലങ്ങൾ നിരീക്ഷിച്ച് കുട്ടികളെ കൊണ്ട് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതടക്കമുള്ള ആക്ടിവിറ്റികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |