
രാജാക്കാട്: വേളാങ്കണ്ണി യാത്രകഴിഞ്ഞു മടങ്ങിയ തീർത്ഥാടകസംഘം സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കൊല്ലം പുനലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ പന്നിയാർകൂട്ടിക്ക് സമീപമാണ് നിയന്ത്രണം വിട്ട് റോഡരികിലെ മൺതിട്ടയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആഷ (29), അൻവിത (2) എന്നിവർക്ക് നിസാര പരിക്കേറ്റു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതായി മനസിലാക്കിയ ഡ്രൈവർ സമീപത്തെ മൺ തിട്ടയിലേക്ക് ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചപ്പോൾ വാഹനം മറിയുകയായിരുന്നു.16 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ച് ശേഷം ചികിത്സനൽകി വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |