SignIn
Kerala Kaumudi Online
Thursday, 18 April 2024 11.12 PM IST

ഗൃഹനാഥനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനവും ഡ്രൈവറും ഒരു വർഷത്തിന് ശേഷം കസ്റ്റഡിയിൽ

boleero
ഗൃഹനാഥനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ

കട്ടപ്പന : സ്‌കൂട്ടറിൽ സഞ്ചരിച്ച ഗൃഹനാഥനെ ഇടിച്ചിട്ട് നിർത്താതെ കടന്ന് കളഞ്ഞ ഡ്രൈവറും വാഹനവും ഒരു വർഷത്തിന് ശേഷം പിടിയിലായി.കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനാണ് അറസ്റ്റിലായത്.അപകടത്തിന് ഇടയാക്കിയ ബൊലേറോ ജീപ്പും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 2021 ജനുവരി 27 നാണ് അണക്കര പുളിച്ചുമൂട്ടിൽ രാജനെ പാമ്പുപാറയിൽ വച്ച് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജന് ജീവൻ തിരികെ ലഭിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്.സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തി രാജൻ സ്‌കൂട്ടറിൽ നിന്ന് തനിയെ വീണ് പരിക്കേറ്റതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചിരുന്നു.ഇതിന് ശേഷം രാജന്റെ ഭാര്യ നൈസി ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന ഡി വൈ എസ് പി വി. എ നിഷാദ് മോൻ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പാമ്പുപാറയ്ക്ക് സ്ഥാപനങ്ങളിലെ സി സി ടി വി കളിൽ പതിഞ്ഞ ദൃശ്യങ്ങളും അപകട സമയം അവിടെ ഉണ്ടായിരുന്ന നാട്ടുകാരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയുമാണ് പ്രതിയിലേയ്ക്ക് എത്തിച്ചേർന്നത്. ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വാഡിലെ എസ് ഐമാരായ സജിമോൻ ജോസഫ്, കെ എം ബാബു, സി പി ഒ മാരായ സിനോജ് ജോസഫ് , ജോബിൻ ജോസ് , ടോണി ജോൺ , വി കെ അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയേയും വാഹനവും പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.