തൊടുപുഴ :എക്സൈസ് റേഞ്ച് പാർട്ടി കുമാരമംഗലം ഭാഗത്ത് നടത്തിയ റെയ്ഡിൽ44 കുപ്പി മദ്യവുമായി യുവാവ്അറസ്റ്റിൽ.കുമാരമംഗലം പാറച്ചാലിൽ വീട്ടിൽ മനോജിനെയാണ്തൊടുപുഴ എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഷാഫി കെ എസും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.മദ്യവില്പന ശാലകൾ അവധിയുള്ള ദിവസങ്ങളിൽ അമിതമായി പണം ഈടാക്കിയാണ് വീട്ടിൽ വച്ച് മദ്യ വില്പന നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.റെയ്ഡിൽ പി.ഒമാരായ സാവിച്ചൻ മാത്യൂ, മൺസൂർ ഒ എച്ച് , ജയരാജ് കെ പി , സിഇഒ മാരായ സുബൈർ എ. ഐ, ആസിഫ് അലി,ബാലു ബാബു, അനൂപ് പി എസ്, ദിലീപ് എകെ , ജോർജ് പി ജോൺസ്, കാർത്തിക ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |