കട്ടപ്പന : ടിബി ജംഗ്ഷനിലുള്ള വീട്ടിൽ അനധികൃതമായി പണം ഉപയോഗിച്ച് ചീട്ടുകളി നടത്തിയതിന് പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് ക 21480 രൂപ കൂടാതെ ഈ വീട്ടിൽ നിന്നും ഉണക്ക കഞ്ചാവും പിടികൂടി ,റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ദേവസ്യ യുടെ വീടിനു മുകളിലത്തെ നിലയിൽ വൻ ചീട്ടുകളി നടക്കുന്നു എന്ന് ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്ത പ്രതികളെ പിടികൂടിയത്.റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ തന്റെ വീടിന്റെ രണ്ടാം നില ചീട്ടുകളിക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈ.എസ് .പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്. ഐ ദിലീപ് കുമാർ. , എ. എസ്. ഐ ഷിബു, എസ്. സി. പി ഒ സുമേഷ്, സി. പി. ഒമാരായ പ്രശാന്ത് മാത്യു, അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |