പയ്യന്നൂർ : കുടുംബശ്രീ ജില്ലാമിഷൻ, പയ്യന്നൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് , എൻ.യു.എൽ.എം , ഒപ്പം ക്യാമ്പയിൻ എന്നിവയുടെ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. ശ്രീവത്സം ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ , വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ മണിയറ ചന്ദ്രൻ ,മുൻ എം.എൽ.എ., സി. കൃഷ്ണൻ , കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല, നഗരസഭ ഹെൽത്ത് സുപ്പർവൈസർ സി.സുരേഷ്കുമാർ , കുടുംബശ്രീ ജില്ലാമിഷൻ പ്രോഗ്രാം മാനേജർ പി.ജുബിൻ, മെമ്പർ സെക്രട്ടറി എൻ.വി. പ്രീത തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ നിന്നായി 22 ഓളം തൊഴിൽ ദാതാക്കൾ പങ്കെടുത്ത മേളയിൽ 247 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. 205 പേരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |