SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 AM IST

സി.പി.എം ക്വട്ടേഷൻ മാഫിയ സംഘങ്ങളുടെ സംരക്ഷകർ : മുസ്ലിം ലീഗ്

leage

കണ്ണൂർ: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കണ്ണൂരിൽ കാലങ്ങളായി സി.പി.എം നടത്തുന്ന അക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ആരോപിച്ചു. ക്വട്ടേഷൻ മാഫിയ സംഘങ്ങളുടെ സംരക്ഷകരായ ഒരു പാർട്ടിയുടെ തനിനിറം ഇതിലൂടെ പുറത്തുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ എതിരാളികളെ വകവരുത്തുവാൻ ക്വട്ടേഷൻ ഏറ്റെടുക്കുന്നവർക്ക് ജോലിവാഗ്ദാനം ചെയ്യുകയും പിന്നീട് അവരെ തള്ളിപ്പറയുകയും ചെയ്യുമ്പോൾ സത്യം പുറത്ത് പറയേണ്ടി വരുന്ന സാധാരണ പാർട്ടി പ്രവർത്തകന്റെ ഗതികേടാണിത്.അരിയിൽ അബ്ദുൽ ഷുക്കൂർ ഉൾപ്പെടെയുള്ള നിരവധി യു.ഡി.എഫ് പ്രവർത്തകരാണ് ഇത്തരത്തിൽ സി.പി.എം കൊലക്കത്തിക്കിരയായത്. കൊലപാതകത്തിന് പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്ന പ്രാദേശിക - ഉന്നത നേതൃത്വത്തെ കൂടി പ്രതിസ്ഥാനത്ത് കൊണ്ടുവന്ന് മതിയായ ശിക്ഷ ഉറപ്പുവരുത്തിയാൽ മാത്രമെ ഇത്തരം കൊലപാതകങ്ങൾ അവസാനിക്കുകയുള്ളുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.