തൃക്കരിപ്പൂർ: കാസർകോട് ജില്ലാ മാസ്റ്റേർസ് അത് ലറ്റിക്ക് അസോസിയേഷൻ ജില്ലാ കായിക മേള 5ന് രാവിലെ 7 മണി മുതൽ തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കും. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉഗ്ഘാടനം ചെയ്യും. ഡോ.സി.കെ.പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിക്കും. പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ. പ്രേമചന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. ഇരുപത്തിയഞ്ച് ഇനങ്ങളിലായി ഇരുനൂറോളം പേർ മീറ്റിൽ മാറ്റുരക്കും. മുപ്പത്തിയഞ്ച് വയസു മുതൽ വിവിധ കാറ്റഗറികളിലായാണ് മത്സരം നടക്കുക. എൺപതു കഴിഞ്ഞവരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്പോർട്ട് എൻട്രിയും ലഭിക്കും.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.ഗോപാലൻ, ഭാരവാഹികളായ കെ.വി. മുകുന്ദൻ , ശോഭന രാജീവൻ , എള്ളത്ത് കുഞ്ഞികൃഷ്ണൻ , പി.വി.ചന്ദ്രശേഖരൻ , ടി.കെ.ബാലകൃഷ്ണൻ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |