കാഞ്ഞങ്ങാട്: കേരള മുസ് ലിം ജമാഅത്തിന് കീഴിൽ പുഞ്ചാവിയിൽ നിർമ്മിച്ച നൂറുൽ ഉലമ സുന്നീ സെന്റർ ഉൽഘാടനവും സാംസ്കാരിക സമ്മേളനവും നാളെ വൈകിട്ട് നാലിന് പുഞ്ചാവി സദ്ദാം മുക്കിൽ നടക്കും. സുന്നീ സെന്റർ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബദ്റു സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും . സാംസ്കാരിക സമ്മേളനം മന്ത്രി അഹമദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 9 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് .സമാപന സമ്മേളനം വൈകിട്ട് എസ്.വൈ.എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്സനി ഉദ്ഘാടനം ചെയ്യും. മഹമൂദ് അംജദി ,അബ്ദുറഹ്മാൻ സഅദി, കെ മുഹമ്മദ് ഹാജി , ഉബൈദ് ഹാജി , പി മുഹമ്മദ് ഹാജി,മുഹമ്മദ് നദീർ അൽ അസ്ഹരി, മുഹമ്മദ് കുഞ്ഞി എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |