പാപ്പിനശ്ശേരി:പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്റ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ മാങ്ങാട്ട് പറമ്പിൽ ആരംഭിക്കുന്ന രണ്ടാമത്തെ പെട്രോൾ പമ്പ് സംസ്ഥാന സർക്കാരിന്റെ നൂറുദിനം പരിപാടിയുടെ ഉദ്ഘാടനം 19 ന് രാവിലെ 11.30 ന് മന്ത്റി പി.രാജീവ് നിർവഹിക്കും .എം.എൽ.എ എം.വിജിൻ അദ്ധ്യക്ഷത വഹിക്കും.കമ്പനി പുതുതായി ആരംഭിച്ച ഡിസ്റ്റിൽഡ് വാട്ടർ മന്ത്റി വിപണിയിലിറക്കും. കൂടാതെ കമ്പനി സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ നടത്തിവരുന്ന ഐ .ടി ഇൻകുബേഷൻ സെന്ററിന്റെ നാലാം വാർഷികാഘോഷവും നടക്കും. സ്റ്റാർട് അപ് മിഷൻ ഡയറക്ടർ ഉൾപ്പെടെ ഐ.ടി മേഖലയിലെ വിവിധ വിദഗ്ധർ സെമിനാറിൽ വിഷയം അവതരിപ്പിക്കും.സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വർക്ക് പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി മൈസോണിൽ പേര് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |