ചിറക്കൽ: നാട്ടൊരുമയുടെ അനുഷ്ഠാനമാണ് പെരും കളിയാട്ടമെന്ന് വണ്ടൂർ ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി അരുൺജി പറഞ്ഞു.45 വർഷത്തിനു ശേഷം ഏപ്രിൽ അഞ്ച് മുതൽ ഒമ്പതു വരെ നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടം പെരും കളിയാട്ടം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിറക്കൽ കോവിലകം വലിയ രാജ സി.കെ.രവീന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സത്യാനന്ദതീർഥപാദർ,കെ.രഞ്ജിത്ത്, യു.പി.സന്തോഷ്, അരുണാക്ഷൻ,കലശ സ്ഥാനികൻ അനീഷ്,എന്നിവർ പ്രസംഗിച്ചു. പെരും കളിയാട്ടച്ചന്ത ലേലം ഇന്ന് രാവിലെ പത്തിന് ചിറക്കൽ ചാമുണ്ഡി കോട്ട പരിസരത്ത് നടക്കും.ശ്രീരാമദാസ മിഷന്റെ ശ്രീരാമനവമി രഥയാത്രയ്ക്ക് ചാമുണ്ഡി കോട്ടത്ത് ഇന്നലെ സ്വീകരണം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |