SignIn
Kerala Kaumudi Online
Thursday, 28 March 2024 4.33 PM IST

അഭിഭാഷക സൗഹൃദ സംഗമം

abhibhashaka

കൂത്തുപറമ്പ്:ഭാരതീയ അഭിഭാഷക പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വനവാസികൾക്കൊപ്പം അഭിഭാഷകരുടെ സൗഹൃദ സംഗമം നാളെആറളത്ത് നടക്കും.മാർച്ച് 26ന് തിരുവനന്തപുരത്ത് നടക്കുന്ന ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങൾ നേരിട്ടറിയാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാനും പരിപാടി സംഘടിപ്പിക്കുന്നത്. ആറളം കാളികയം ഒമ്പതാം ബ്ലോക്കിൽ നടക്കുന്ന സൗഹൃദ സംഗമം വനവാസി കല്യാൺ ആശ്രമം സംസ്ഥാന യുവ പ്രമുഖ് അഡ്വ.സുകന്യ കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും.നിയമ സേവന വ്യവസ്ഥകൾ വിശദീകരിക്കുന്ന ഗ്രഹസമ്പർക്കം,സേവന പ്രവർത്തനങ്ങൾ,സത്സംഗങ്ങൾ എന്നിവയും ഒപ്പം സൗഹൃദ സംഗമത്തിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകർ അറിയിച്ചു. അഡ്വ. എം കെ രഞ്ജിത്ത്,അഡ്വ. രാജേഷ് ഖന്ന, അഡ്വ. വി. വി ഷൈമ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.