കാഞ്ഞങ്ങാട്: കേരളത്തിലെ സാംസ്കാരിക രംഗത്തുള്ളവർ ഒരുമയുടെ സന്ദേശം പകർത്തണമെന്ന് സംസ്കാരസാഹിതി സംസ്ഥാന അദ്ധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.ജൂൺ 17, 18 തീയ്യതികളിൽ സംസ്കാരസാഹിതി സംഘടിപ്പിക്കുന്ന 'ദ്വിദിന ധിഷണ സഭയുടെ പ്രചരണാർത്ഥം കാഞ്ഞങ്ങാട് നടത്തിയ കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യഷൻ എം.പ്രദീപ് കുമാർ, വി.വി.പ്രഭാകരൻ, കെ.വി രാഘവൻ ,ദിനേശൻ മൂലക്കണ്ടം, കെ.പി.ബാലകൃഷ്ണൻ, സുകുമാരൻ പൂച്ചക്കാട്, രവി പിലിക്കോട്, ബാബുമണിയങ്ങാനം, രാമകൃഷ്ണൻ മോനാച്ച, എൻ. കെ.ബാബുരാജ്, ജയകൃഷ്ണൻ നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു. എം.വി ഭരതൻ നീലേശ്വരം, സിന്ധു ബാബു, സിജി രാജൻ, ശ്രീശൈലം രാധാകൃഷ്ണൻ, രവി പിലിക്കോട്, എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |