SignIn
Kerala Kaumudi Online
Sunday, 01 September 2024 4.42 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പ് മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബി.ജെ.പി;  യു.ഡി.എഫിന് രണ്ട് വാർഡ് നഷ്ടം 

Increase Font Size Decrease Font Size Print Page
muhammad

കണ്ണൂർ: ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന നാല് തദ്ദേശ വാർഡുകളിൽ രണ്ടിടത്ത് യു.ഡി.എഫും ഓരോ സീറ്റിൽ എൽ.ഡി.എഫും ബി.ജെ.പിയും ജയിച്ചു. മട്ടന്നൂർ നഗരസഭ ടൗൺ വാർഡ് യു.ഡി.എഫിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. മുഴപ്പിലങ്ങാട് പഞ്ചായത്ത് മമ്മാക്കുന്ന് വാർഡ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ രാമന്തളി പാലക്കോട് വാർഡും മാടായി മുട്ടം ഇട്ടപ്പുറം വാർഡും യു.ഡി.എഫ് നിലനിർത്തി.

ജില്ലയിൽ യു.ഡി.എഫിന്റെ നാല് സിറ്റിംഗ് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ഇതിൽ രണ്ട് വാർഡുകളാണ് യു.ഡി.എഫ് കൈവിട്ടത്.എൽ.ഡി.എഫിനും ബി.ജെ.പിക്കും ഓരോ വാർഡുകളിലെ ജയം നേട്ടമായി. മട്ടന്നൂർ നഗരസഭയിലെ ടൗൺ വാർഡിൽ ബി. ജെ.പി സ്ഥാനാർത്ഥി എ.മധുസൂദനൻ72 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 12 വോട്ടുകൾക്ക് നഷ്ടമായ വാർഡാണിത്.മധുസൂദനന് 395 ,

യു.ഡി.എഫിലെ കെ.വി ജയചന്ദ്രന് 323, സി.പി.എം സ്വാതന്ത്രൻ അമൽമണി 103 വീതം വോട്ടുകൾ നേടി. കൗൺസിലറായിരുന്ന പ്രശാന്തിന്റെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇട്ടപ്പുറത്ത് ഭൂരിപക്ഷം കൂടി

മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം വാർഡിൽ മുസ്ലീം ലീഗിലെ എസ്. എച്ച് മുഹ്സിന 444 വിജയിച്ചു.കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായ സുഫൈജത്ത്ബിയ്ക്ക് 284 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. മുഹ്സീന 649 വോട്ടാണ് നേടിയത്. സുഫൈജത്ത്ബി ജോലി സംബന്ധമായി വിദേശത്തേക്ക് പോയ ഒഴിവിലാണ് ഈ വാർഡിൽ തിരഞ്ഞെടുപ്പ് നടന്നത്.


മമ്മാക്കുന്ന് പിടിച്ചത് 12 വോട്ടിന്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാർഡിൽ സി.പി.എം. സ്ഥാനാർഥി എ.സി നസിയത്ത് ബീവിയുടെ വിജയം 12 വോട്ടുകൾക്കാണ്. നസിയത്ത് 427 വോട്ട് നേടിയപ്പോൾ കോൺഗ്രസിലെ പി.പി ഷമീമയ്ക്ക് 415 വോട്ടുകളെ നേടാനായുള്ളു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.റീജ 55 വോട്ടിനാണ് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. എസ്.ഡി.പിഐ സ്ഥാനാർത്ഥി ജംസീന 105 ,ബി.ജെ.പി സ്ഥാനാർഥി കെ.സീമ 79 വീതം വോട്ടുകളും നേടി വാർഡിൽ കരുത്തുകാട്ടി. എം. റീജയുടെ നിര്യാണത്തെ തുടർന്നാണ് ഈ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

പാലക്കോട് വീണ്ടും ലീഗ് കരുത്ത്

പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് 9ാമത് വാർഡായ പാലക്കോട് സെൻട്രലിൽ മുസ്ലിം ലീഗിലെ എം.പി.മുഹമ്മദിന്റെ വിജയം 464 വോട്ടിന്. മുഹമ്മദ് 743 വോട്ട് നേടിയാപ്പോൾ എൽ.ഡി.എഫിലെ

സി വി.ഷാജിനിക്ക് 279 വോട്ട് മാത്രമാണ് ലഭിച്ചത്. സ്വതന്ത്റ സ്ഥാനാർത്ഥി എ.അസ്‌കർ 79 വോട്ട് നേടി. മുസ്ലിം ലീഗിലെ കെ.സി മുസ്തഫ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന് 710,എൽ.ഡി.എഫിന് 295, ബി.ജെ.പി.ക്ക് 91 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ വോട്ട് നില. ഇത്തവണ ബി.ജെ.പി. മത്സരിച്ചിരുന്നില്ല. ആകെ 1504 വോട്ടർമാരാണ് ഈ വാർഡിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.