തലശ്ശേരി: ചമ്പാട് മുസ്ലിം സർവീസ് സൊസൈറ്റി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്നേഹ സംഗമം ഒരുക്കി. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് വനിതാ വിംഗ് ചമ്പാട് യൂണിറ്റ് പ്രസിഡന്റ് സാബിറ അദ്ധ്യക്ഷത വഹിച്ചു. താര ജുമാ മസ്ജിദ് മഹല്ല് വൈസ് പ്രസിഡന്റ് ഇ. അഷ്റഫ്, എം.എസ്.എസ് ചമ്പാട് യൂണിറ്റ് പ്രസിഡന്റ് പി.എം അഷ്റഫ്, എം.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൽ റസാക്ക് എൻജിനീയർ, ചമ്പാട് യൂണിറ്റ് സെക്രട്ടറി എ.കെ ഇസ്മായിൽ, ഡോ. പി. മുഹമ്മദ്, വനിതാ വിംഗ് സെക്രട്ടറി മുംതാസ് ചമ്പാട്, ജോയിന്റ് സെക്രട്ടറി എ.വി റുക്സാന സംസാരിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി അംഗം വി.പി സാജിത് ക്ലാസെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |