SignIn
Kerala Kaumudi Online
Friday, 27 September 2024 3.03 PM IST

ഹൃദയാരാമിൽ കിഡ്സാരം

Increase Font Size Decrease Font Size Print Page
hridaym
ഹൃദയാരാമിൽ കുട്ടികൾക്കായുള്ള പരിശീലന പരിപാടി കിഡ്സാരം കണ്ണൂർ ഡി.ഐ.ജി തോംസൺ ജോസ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ഹൃദയാരാം കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ മനഃശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കി പുതിയ പരിശീലന പരിപാടി കിഡ്സാരം എന്ന പേരിൽ കുട്ടികൾക്കായി ആരംഭിച്ചു. മൂന്നു വയസ്സു മുതൽ 10 വയസ്സുവരെയുള്ള കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ, പഠന പ്രശ്നങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്ന തുടർ പരിശീലന പരിപാടിയാണിത്. കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും കൗൺസിലിംഗും ട്രെയിനിംഗും ക്രമീകരിച്ചിട്ടുണ്ട്. കണ്ണൂർ
ഡി.ഐ.ജി തോംസൺ ജോസ് ഉദ്ഘാടനം ചെയ്തു. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ ട്രീസാ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹൃദയാരാം അസിസ്റ്റന്റ് ഡയറക്ടർ ഡോ. സിസ്റ്റർ ജാൻസി പോൾ വിഷയാവതരണം നടത്തി. ഡയറക്ടർ ഡോ. സിസ്റ്റർ റിൻസി അഗസ്റ്റിൻ സ്വാഗതവും ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജ്യോതിസ് പാലക്കൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, COUNCILING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.