SignIn
Kerala Kaumudi Online
Friday, 27 September 2024 2.59 PM IST

ഇടത് കേന്ദ്രങ്ങളിൽ ബി.ജെ.പിക്ക് വോട്ട് വർദ്ധിച്ചത്  പ്രത്യേക പ്രതിഭാസം: എം.വി. ജയരാജൻ

Increase Font Size Decrease Font Size Print Page
jayarajan

കണ്ണൂർ: കണ്ണൂരിലെ ഇടതുകേന്ദ്രങ്ങളിൽ ബി.ജെ.പിയ്ക്ക് വോട്ട് വർദ്ധിച്ചത് പ്രത്യേക പ്രതിഭാസമെന്ന് ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ എം.വി.ജയരാജൻ. സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് പോയെങ്കിൽ അത് പരിശോധിക്കും. ഇടതു കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെ വോട്ട് വർദ്ധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ട് ബി.ജെ.പിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്. അവർക്ക് 2019ൽ കിട്ടിയ വോട്ട് കിട്ടിയിട്ടില്ല. എന്നാൽ ഇടതുപക്ഷത്തിനും കിട്ടിയിട്ടില്ല. ബി.ജെ.പിയുടെ വോട്ട് വർദ്ധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അത് ആഴത്തിൽ പരിശോധിക്കണം- എം.വി. ജയരാജൻ പറഞ്ഞു.

യു.ഡി.എഫിന് അനുകൂലമായൊരു ജനവിധി ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.എന്തെല്ലാം ഘടകങ്ങളാണ് ഇതിനിടയാക്കിയതെന്ന് വിശദമായ പരിശോധനയിൽ മാത്രമേ അറിയുവാൻ കഴിയൂ.വിശദമായ പരിശോധന നടത്തി തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങൾ പഠിച്ചും ജനങ്ങളെ കൂടുതൽ അണിനിരത്തും. പാർട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സർക്കാരിനെ കുറിച്ചോ ജനങ്ങളിൽ ഉണ്ടായ ധാരണകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.