കൊച്ചി: തുടർച്ചയായി മയക്കുമരുന്ന് കേസിലുൾപ്പെട്ട പ്രതികളെ പി.ഐ.ടി എൻ.ഡി.പി.എസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കും. കാഞ്ഞങ്ങാട് ചെമ്മനാട് ഫാത്തിമ മൻസിലിൽ അബ്ദുൾ സലാം, എടത്തല സിൻഡിക്കേറ്റ് ഗോഡൗണിന് സമീപം തുരുത്തുമ്മൽപറമ്പ് വീട്ടിൽ സനൂപ് എന്നിവരെയാണ് പിടികൂടിയത്. ഒരു വർഷക്കാലയളവിലേക്കാണ് തടങ്കലിൽ പാർപ്പിക്കുന്നത്. പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.കൊച്ചി സിറ്റി പൊലീസ് പരിധിയിലും ആലപ്പുഴ ജില്ലാ പൊലീസ് പരിധിയിലും സ്ഥിരമായി മയക്കുമരുന്ന് കേസുകളിലുൾപ്പെട്ടയാളാണ് അബ്ദുൾസലാം. കൊച്ചി സിറ്റി പൊലീസ് പരിധിയിലും എറണാകുളം റൂറൽ പൊലീസ് പരിധിയിലും സ്ഥിരമായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടയാളാണ് സനൂപ്. കൊച്ചി സിറ്റി നാർകോട്ടിക് സെൽ അസി. കമ്മിഷണർ എം.യു.ബാലകൃഷ്ണനാണ് നടപടിക്ക് ശിപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |