SignIn
Kerala Kaumudi Online
Friday, 27 September 2024 8.37 PM IST

അപവാദപ്രചാരണമെന്ന് സി.പി.എം ജില്ലാസെക്രട്ടറിയേറ്റ്: ക്വട്ടേഷൻ സംഘങ്ങൾ പാർട്ടി വക്താക്കളാകേണ്ട; മനു തോമസിന്റേത് തെറ്റായ പ്രചാരവേല

Increase Font Size Decrease Font Size Print Page
cpm

കണ്ണൂർ: ജില്ലാകമ്മിറ്റിയിൽ നിന്നും പുറത്തുപോയ മനു തോമസിനെതിരെയും ആരോപണങ്ങൾക്കെതിരെ ഭീഷണിയും മറ്റുമായി സോഷ്യൽമീഡിയയിൽ പാർട്ടിയുടെ പേരിൽ സംസാരിക്കുന്ന ഇടതുസോഷ്യൽമീഡിയ ഗ്രൂപ്പുകൾക്കെതിരെയും വിമർശനവുമായി സി.പി.എം ജില്ലാസെക്രട്ടറിയേറ്റ്. തുടർച്ചയായി സി.പി.എമ്മിനെതിരെ മാദ്ധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതവും അപലപനീയവുമാണെന്നും ഇന്നലെ ഇറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

സി.പി.എം ക്വട്ടേഷൻകാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല .സംസ്ഥാനകമ്മിറ്റി അംഗമായ പി.ജയരാജനും ജില്ലാകമ്മിറ്റി അംഗമായ എം.ഷാജറും ക്വട്ടേഷൻകാരെ സഹായിക്കുന്നവരാണെന്നുമുള്ള മാദ്ധ്യമങ്ങളുടെ പ്രചരണം അടിസ്ഥാന രഹിതമാണ്. മെമ്പർഷിപ്പ് പുതുക്കാതെ ഒഴിവായ മനു തോമസ് നടത്തുന്ന പ്രചാരവേല അപലപനീയമാണ് . സോഷ്യൽമീഡിയയിലൂടെ ക്വട്ടേഷൻകാരായ ചിലർ നടത്തുന്ന ഭീഷണിയുള്ള പ്രതികരണങ്ങൾ പ്രതിഷേധാർഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. ഇത്തരം പ്രതികരണങ്ങൾ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കാനാവില്ല. നവമാധ്യമങ്ങളിൽ പാർട്ടിയുടെ വക്താക്കളായി പ്രവർത്തിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.