പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എൻ.ജി.ഒ.അസോസിയേഷൻ കേരളാ ഗവ.നഴ്സസ് യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായാണ് സൂചനാ പണിമുടക്കി പ്രതിഷേധിച്ചു.പ്രതിഷേധയോഗം അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിേയഷൻ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.യു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ് ഖന്ന, കെ.ജി.എൻ.യു സംസ്ഥാന ജന.സെക്രട്ടറി എസ്.എം.അനസ്, ടി.എൻ.എ.ഐ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രേണു സൂസൻ തോമസ്, എൻ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എം.പി.ഷനിജ്, യു.കെ.മനോഹരൻ, സന്ദീപ് സിറിയക്, കെ.വി.മഹേഷ്, എം.പി.ഉണ്ണികൃഷ്ണൻ, അഡ്വ.രാജീവൻ കപ്പച്ചേരി എന്നിവർ പ്രസംഗിച്ചു. കെ.ജി.എൻ.യു സംസ്ഥാന സെക്രട്ടറി റോബിൻ ബേബി, പരിയാരം യൂണിറ്റ് സെക്രട്ടറി കെ.എ.ഷൈനി, എൻ.ജി.ഒ.എ ബ്രാഞ്ച് സെക്രട്ടറി ടി.വി.ഷാജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |