ചെറുപുഴ: കാസർകോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച മാർഷൽ ആർട്സ് ഫെസ്റ്റ് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിജയികളായ ചെറുപുഴ ശ്രീകൃഷ്ണ കളരി സംഘത്തിലെ കളരിപ്പയറ്റ് താരങ്ങൾക്ക് അനുമോദനവും മെഡൽ ദാനവും സംഘടിപ്പിച്ചു. ചെറുപുഴ ശ്രീകൃഷ്ണ കളരി സഘത്തിൽ നടന്ന ചടങ്ങിൽ പ്രകാശൻ പലേരി അദ്ധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് മെഡലുകൾ വിതരണം ചെയ്തു. ശശി ഗുരുക്കൾ പ്രസംഗിച്ചു. കളരി സംഘത്തിലെ അർച്ചന ബി. നായർ, കെ.എം ഹരിപ്രിയ, വസുദേവ് ബി. നായർ, ആദ്യദേവ് മനീഷ് എന്നിവർ സ്വർണ്ണ മെഡലും തസ്നീം പി. സലീം, ശിവകൃഷ്ണ സുരേഷ്, പാർവണ എന്നിവർ വെള്ളിമെഡലും പൗർണ്ണമി വെങ്കല മെഡലും കരസ്ഥമാക്കി. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |