ഡോഗ് ഹാൻഡ്ലിംഗ് സർട്ടിഫിക്കറ്റ്

Monday 25 May 2026 12:11 AM IST
സർട്ടിഫിക്കറ്റ് വിതരണം മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: അനിമൽ ബർത്ത് കൺട്രോൾ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിന്നും ഡോഗ് ഹാൻഡ്ലിംഗ് പരിശീലനം പൂർത്തിയാക്കിയ 30 പേർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യത്തിന് ശാസ്ത്രീയവും മാനുഷികവുമായ പരിഹാരം കാണുന്നതിന് പരിശീലനം നേടിയ ഡോഗ് ഹാൻഡ്ലർമാരുടെ പങ്ക് വലുതാണെന്ന് മേയർ പറഞ്ഞു. പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. ഒ.എം അജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സജി, ഡോ. വിനോദ് കുമാർ, ഡോ. സന്തോഷ് കുമാർ, ഡോ. അനിൽകുമാർ, ഡോ. ധനഞ്ജയൻ, ഡോ. ജെനീഷ പി. അഹമ്മദ്, സുധി എന്നിവർ സംസാരിച്ചു.