SignIn
Kerala Kaumudi Online
Friday, 29 March 2024 2.41 PM IST

കൂത്തുപറമ്പിൽ ഏഴിടത്ത് വോട്ടിംഗ് യന്ത്രത്തിൽ തകരാർ

vite

കൂത്തുപറമ്പ്: വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ തുടർന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ ഏഴോളം ബൂത്തുകളിൽ പോളിംഗ് തടസ്സപ്പെട്ടു. കൂത്തുപറമ്പ് മണ്ഡലത്തിൽ ഉൾപ്പെട്ട ആമ്പിലാട് എൽ.പി.സ്‌കൂളിലെ 32 എ ബൂത്ത്, ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് സൗത്ത് യു.പി.സ്‌കൂളിലെ 46-ാം ബൂത്ത്, ഊർപ്പള്ളി എൽ.പി.സ്‌കൂളിലെ 54 എ ബൂത്ത്,കുന്നിരിക്ക യു.പി.സ്‌കൂളിലെ 52 -ാം ബൂത്ത്, മട്ടന്നൂർ മണ്ഡലത്തിലെ മെരുവമ്പായി യു.പി.സ്‌കൂളിലെ 126ാം ബൂത്ത്, നീർവ്വേലി യു.പി.സ്‌കൂളിലെ 129ാം ബൂത്ത്, വട്ടിപ്രം യു.പി.സ്‌കൂളിലെ 121ാം ബൂത്ത് എന്നിവിടങ്ങളിലാണ് യന്ത്രത്തകരാറിനെ തുടർന്ന് പോളിംഗ് തടസ്സപ്പെട്ടത്. പകരം വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ച ശേഷമാണ് ഇവിടെ പോളിംഗ് പുനരാരംഭിച്ചത്. തടസപ്പെട്ടതിനെ തുടർന്ന് വോട്ടർമാരുടെ നീണ്ട നിര ഇവിടങ്ങളിൽ രൂപപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.