SignIn
Kerala Kaumudi Online
Friday, 19 April 2024 11.35 PM IST

വാട്ടർ അതോറിറ്റി ജലരേഖ: കുടിവെള്ളവിതരണ പദ്ധതി നടത്തിപ്പ് പഞ്ചായത്തുകൾക്ക്

watter

കണ്ണൂർ:ഗ്രാമീണ ശുദ്ധജലവിതരണപദ്ധതികളുടെ തുടനടത്തിപ്പ് പഞ്ചായത്തുകളുടെ ചുമതലയിലാക്കാൻ നീക്കം തുടങ്ങി.2024 ഓടെ പൂർത്തീകരിക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പേരിലുള്ള കേന്ദ്ര നിബന്ധനയുടെ മറവിലാണ് പഞ്ചായത്തുകളിലെ ജല വിതരണം വാട്ടർ അതോറിറ്റിയിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നത്.

ഗ്രാമീണജല വിതരണ രംഗത്തു നിന്നും സർക്കാർസംവിധാനങ്ങൾ പിൻമാറുകയെന്ന കേന്ദ്രജലനയത്തിന്റെ അടിസ്ഥാനത്തിലാണ് ജല ജീവൻ മിഷൻ പദ്ധതിക്ക് മാനദണ്ഡങ്ങൾ നിശ്ചയിച്ചതെന്നും ആക്ഷേപമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിൽനിൽക്കെ ജലവിതരണ പദ്ധതികൾ പഞ്ചായത്തുകളെ ഏൽപ്പിക്കാനാണ് ജലവിഭവ വകുപ്പ് ശ്രമിക്കുന്നത്. ഇതിനു വേണ്ടി ഗ്രാമ പഞ്ചായത്തും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ കരട് വകുപ്പ് സർക്കാരിൽ അനുമതിയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതികൾ സർക്കാർ സ്ഥാപനമായ കേരള വാട്ടർ അതോറിറ്റിയുടെ ചുമതലയിലാണ് നടത്തിവരുന്നത്. ഗ്രാമീണ പദ്ധതികളുടെ തുടർ നടത്തിപ്പ്, പരിപാലനം, സാങ്കേതിക സഹായം, റവന്യു പിരിക്കൽ തുടങ്ങിയ വാട്ടർ അതോറിറ്റി നേരിട്ടാണ് നിർവ്വഹിക്കുന്നത്. ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകുന്നത് സംസ്ഥാന സർക്കാരാണ്. ഉപഭോക്താക്കളിൽ നിന്ന് കേവലം വെള്ളക്കരം മാത്രമാണ് ഈടാക്കുന്നത്. കരട് കരാർ വ്യവസ്ഥ പ്രകാരം ഗ്രാമ പഞ്ചായത്തുകൾ വിതരണ ശ്യംഖല ഏറ്റെടുക്കണമെന്നും പരിപാലനം, അറ്റകുറ്റ പണികൾ, സങ്കേതിക സഹായം എന്നിവയ്ക്ക് വേണ്ടി വരുന്ന പണം ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് അടയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

കരട് കരാറിൽ വിചിത്ര വ്യവസ്ഥകൾ

സർക്കാരിന്റെ തന്നെ സ്ഥാപനമായ ജല അതോറിറ്റിക്ക് പൊതുജല വിതരണത്തിന് വേണ്ടി വരുന്ന തുക പഞ്ചായത്ത് അടയ്ക്കണമെന്ന വിചിത്രമായ വ്യവസ്ഥകളാണ് കരട് കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സർക്കാർ തീരുമാനിക്കേണ്ട നയപരമായ കാര്യങ്ങൾ ഉദ്യോഗസ്ഥ മേധാവികൾ തീരുമാനിക്കുന്ന സ്ഥിതിയാണെന്നും ആരോപണമുണ്ട്. ഗ്രാമീണ ജല വിതരണത്തെ സംബന്ധിച്ച് സർക്കാർ എല്ലാ തലത്തിലും ചർച്ച നടത്തി ജനങ്ങൾക്ക് ഗുണപരമായ തീരുമാനം കൈകൊള്ളണമെന്നാണ് കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ഉൾപ്പെടെ ആവശ്യപ്പെടുന്നത്

ഗ്രാമീണ ജല വിതരണ രംഗത്തു നിന്നും സർക്കാർ സംവിധാനങ്ങളെ പിറകോട്ടടിപ്പിക്കുകയെന്ന കേന്ദ്ര ജല നയത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടി.ഇത് ഒഴിവാക്കി വാട്ടർ അതോറിറ്റിയെ തന്നെ ഏൽപ്പിക്കണം.

പി.കരുണാകരൻ ,സംസ്ഥാന പ്രസിഡന്റ്

കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.