കാഞ്ഞങ്ങാട്: ഫേസ് ബുക്ക് വഴി 112 രാജ്യങ്ങളിൽ നിന്നായി 1459 പേർ പങ്കെടുത്ത വരയുത്സവത്തിൽ 797 പെയിന്റിംഗുകൾ പോസ്റ്റ് ചെയ്ത് ചിത്രകാരൻ കെ.ആർ.സി തായന്നൂരും ശിഷ്യൻമാരും ഗിന്നസിൽ ഇടംനേടി. 750 എന്ന മുൻകാല റിക്കാർഡാണ് സംഘം മറികടന്നത്.
ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു വിഷയം. ഇതിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കെ ആർ സി തായന്നൂരും ശിഷ്യന്മാരും ജേതാക്കളായത്.കെ. പി. അനിത കുമാരി, ഡോ രമ്യ സജിത്ത്, ജോയൽ. കെ. ബിജു എന്നിവരും പങ്കാളികളായി.
ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയായ റെഡ് ആർട്ടും ഐ. ഐ. ആർ. എഫും (യു. എസ്. എ ) ചേർന്നാണ് മത്സരമൊരുക്കിയത്. കേരളത്തിൽ നിന്ന് 20 കലാകാരൻമാരാണ് ഉദ്യമത്തിൽ പങ്കെടുത്തത്. ആർട്ടിസ്റ്റ് രാജ്ബെൽ റാമാണ് കേരളത്തിലെ കലാകാരന്മാരെ ഏകോപിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |