SignIn
Kerala Kaumudi Online
Friday, 19 April 2024 11.42 AM IST

അനജ് മരപ്പൊടിയിൽ കാലുകൊണ്ട് വരയ്ക്കുന്നത് വിസ്മയചിത്രങ്ങൾ

daily

കണ്ണാടിപ്പറമ്പ്: മരപ്പൊടിയിൽ കാലുകൊണ്ട് വിസ്മയചിത്രം തീർക്കുന്ന കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി അനജ് ഗ്രാമകേളിയെ അഭിനന്ദിച്ച് ലോകംകണ്ട മികച്ച ഫുട്ബാളർമാരിൽ ഒരാളായ സാക്ഷാൽ റൊണാൾഡീഞ്ഞോ. കഴിഞ്ഞദിവസമാണ് റൊണാൾഡീഞ്ഞോയുടെ അഭിനന്ദനം കൂടി അനജ് ഗ്രാമകേളിയെ തേടിയെത്തിയത്.

അനജ് പടം വരയ്ക്കുന്ന ഓരോ വീഡിയോയും താരം കാണാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് അയച്ച സന്ദേശത്തിൽ പറയുന്നത്. ഈയിടെ അനജ് പടം വരയ്ക്കുന്ന വീഡിയോയും ഫോണിൽകൂടി റൊണാൾഡീഞ്ഞോ നേരിൽ കണ്ടിരുന്നു. ഇതിനു ശേഷം ഇന്നലെ നടൻ ജയസൂര്യയുടെയും കുടുംബത്തിന്റെയും പടം വരയ്ക്കുന്ന വീഡിയോ റൊണാൾഡീഞ്ഞോ കണ്ട് ആസ്വദിക്കുന്ന ദൃശ്യം അനജിന് താരത്തിന്റെ സുഹൃത്ത് അയച്ചുകൊടുക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയ വഴി വൈറലാവുകയും ചെയ്തു.

പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് എന്നിവയിലും അനജ് തീർക്കുന്ന വിസ്മയ കാഴ്ചകൾ മറ്റുള്ളവർക്ക് കൗതുകമുണർത്തുന്നതു തന്നെയാണ്. കണ്ണാടിപ്പറമ്പ് 'ഗ്രാമ കേളി'യിൽ നിന്നും അഞ്ചാം ക്ലാസ് മുതൽക്കുതന്നെ അനജ് പെൻസിൽ ഡ്രോയിംഗ് പഠിച്ചുവരുന്നുണ്ട്. ദേശീയ സരസ് മേളയിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനവും ജില്ലാതല കേരളോത്സവത്തിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട് ഈ മിടുക്കൻ. അനജ് ഇതിനു മുമ്പ് മരപ്പൊടിയിൽ തന്നെ കൈകൾ കൊണ്ട് നടന്മാരായ ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ നടന്മാരുടെ പടങ്ങളും വരച്ചിട്ടുണ്ട്. പിന്നീടാണ് കാലുകൊണ്ട് വരച്ചുതുടങ്ങിയത്. നടൻ ബിനീഷ് ബാസ്റ്റിന്റെ ചിത്രം വരച്ചായിരുന്നു തുടക്കം. ഇതിനിടയിൽ 'ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും' അനജിനെ തേടിയെത്തി. തന്റെ വീഡിയോയുടെ പതിവ് കാഴ്ചക്കാരിൽ ഒരാളാണ് റൊണാൾഡീഞ്ഞോ എന്നത് ഞെട്ടിച്ചുകളഞ്ഞെന്ന് അനജ് പറയുന്നു. നാറാത്ത് ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ വിദ്യാ ജോണിന്റെ മകനാണ് അനജ് ഗ്രാമകേളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.