SignIn
Kerala Kaumudi Online
Thursday, 25 April 2024 2.20 PM IST

പൊളിച്ചു വിൽക്കാൻ ബോട്ടുകൾ; പൊളിഞ്ഞടുങ്ങി തീരമേഖല

troling

കണ്ണൂർ: ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നതോടെ തീരമേഖല പൂർണമായും വറുതിയുടെ പിടിയിൽ. ട്രോളിംഗ് നിരോധനത്തിന് മുമ്പുതന്നെ ഈ മേഖല ലോക്ക്ഡൗണിൽ ദുരിതങ്ങളുടെ ആഴക്കടലിലായിരുന്നു. കരയ്ക്ക് കയറ്റിയിട്ട ബോട്ടുകൾ പലതും പൊളിച്ചു വിൽക്കാൻ തയാറായി നിൽക്കുകയാണ് ഉടമകൾ. അഴീക്കൽ മേഖലയിൽ മാത്രം അമ്പതോളം ബോട്ടുകളാണ് പൊളിക്കാനിട്ടിരിക്കുന്നത്.

ഡീസൽ ചെലവും മറ്റും വച്ചു നോക്കുമ്പോൾ ഒരുതരത്തിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. കണ്ണൂർ ആയിക്കര, അഴീക്കൽ, തലശേരി തലായി, പയ്യന്നൂർ പാലക്കോട് എന്നീ ഹാർബറുകളിലാണ് ബോട്ടുകൾ ട്രോളിംഗ് നിരോധന സമയത്ത് നിർത്തിയിടുക. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ 80 ശതമാനവും മടങ്ങിപ്പോയിരുന്നു. 2020 മാർച്ചിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ഒന്നര വർഷമായി നിരവധി ബോട്ടുകൾ കടലിൽ ഇറങ്ങിയിട്ടേയില്ല. ഇത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം കൂടി വരുന്നത്.

രണ്ടായിരം പേർ പെരുവഴിയിലാകും

ജില്ലയിലെ 250 ഓളം ബോട്ടുകൾ കരയിൽ കയറുമ്പോൾ അതിഥി തൊഴിലാളികളടക്കം രണ്ടായിരത്തിനടുത്ത് തൊഴിലാളികൾ 52 ദിവസം തൊഴിൽ രഹിതരാവും. ഇവരെ കൂടാതെ മത്സ്യ അനുബന്ധ മേഖലകളായി ബോട്ടുടമകൾ, തൊഴിലാളികൾ, അനുബന്ധ മേഖലകളായ വിൽപന, ഐസ് ഉത്പാദനം, ചുമട്ട് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും കുടുംബങ്ങളും പ്രതിസന്ധിയിലാകും.

പാലിക്കണം മാനദണ്ഡങ്ങൾ

മീൻപിടിക്കാൻ പോകുന്നവർ കൊവിഡ്‌ മാനദണ്ഡങ്ങളും കർശനമായി പാലിക്കണം.. ലൈഫ്‌ ജാക്കറ്റ്‌ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും കരുതണം. ബയോമെട്രിക്‌ കാർഡും ഉണ്ടാകണം. കാലാവസ്ഥാ മുന്നറിയിപ്പ്‌ പാലിക്കണം. കൺട്രോൾ റൂം: 0497 2732487.

ട്രോളിംഗ് നിരോധനം കാര്യക്ഷമമാക്കാനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമായി മൂന്ന്‌ ബോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. തലായി, ആയിക്കര, അഴീക്കൽ എന്നിവിടങ്ങളിലാണ്‌ ബോട്ടുകൾ സേവനം നടത്തുക. രക്ഷാപ്രവർത്തനത്തിനായി ഒമ്പത്‌ പേരടങ്ങുന്ന സീ റസ്‌ക്യൂ സ്‌ക്വാഡും സജ്ജമാക്കിയിട്ടുണ്ട്‌-

സി..കെ.. ഷൈനി,ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ

ഒരു ദിവസം 20000 രൂപ വരെ ഡീസിലിനു ചെലവാകുന്നുണ്ട്. ഡീസൽ സബ്സിഡി പുനഃസ്ഥാപിച്ചില്ലെങ്കിൽ ബോട്ടുകൾ പൊളിച്ചു വിൽക്കുന്നതു പോലെ തങ്ങളെയും പൊളിച്ചു വിൽക്കേണ്ടി വരും. അത്രയും ദുരിതത്തിലാണ് ജീവിതം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലുണ്ടാകണം-

മൈത്രൻ പുതിയാണ്ടി, ബോട്ടുടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TROLING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.