SignIn
Kerala Kaumudi Online
Thursday, 25 April 2024 4.23 PM IST

കണ്ണൂരിൽ കൊവിഡ് പരിശോധന കൂട്ടും

covid

കണ്ണൂർ: ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം. ജില്ലാ പഞ്ചായത്ത് വിളിച്ചുചേർത്ത തദ്ദേശസ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗത്തിലാണ് പ്രസിഡന്റ് പി.പി.ദിവ്യ നിർദ്ദേശം നൽകിയത്.

നിലവിൽ ജില്ലയുടെ ടി.പി.ആർ 10.2 ആണെങ്കിലും ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമേ ഇത് പത്തു ശതമാനത്തിലേക്ക് കുറഞ്ഞിട്ടുള്ളൂ. ബാക്കി ഇടങ്ങളിൽ താരതമ്യേന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ കർശന നടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം. സ്വകാര്യ ലാബുകളിൽ നിന്ന് ടെസ്റ്റ് നടത്തുന്ന മുഴുവൻ കേസുകളും കൃത്യമായി അപ്‌ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ലോക്ക്ഡൗൺ ഇളവിൽ ടി.പി.ആർ റേറ്റിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങളുണ്ടാവാമെന്നത് കണക്കിലെടുത്താണ് ജാഗ്രത വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകിയത്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്താൻ സംവിധാനമൊരുക്കാനും യോഗം നിർദ്ദേശം നൽകി.

വാക്സിനേഷന് പ്രത്യേക ഗുണഭോക്തൃപട്ടിക

തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വാക്സിൻ ഡോസുകൾ മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. റാപിഡ് റെസ്‌പോൺസ് ടീമിന്റെ യോഗം ചേർന്ന് വാർഡ് തലത്തിൽ ഗുണഭോക്തൃപട്ടിക തയ്യാറാക്കണം. വിതരണ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് മുൻഗണനാ പട്ടികയിലുള്ളവർക്ക് സമയം നിശ്ചയിച്ച് ടോക്കൺ നൽകി വേണം വിതരണ കേന്ദ്രത്തിൽ എത്തിക്കാനെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകി.

ടി.പി.ആർ രണ്ട് പഞ്ചായത്തിൽ 20 ൽ കൂടുതൽ
12 തദ്ദേശസ്ഥാപനങ്ങളിൽ ‌8ൽ താഴെ

കണ്ണൂർ കോർപ്പറേഷൻ 7.25

കൂത്തുപറമ്പ് മുൻസിപ്പാലിറ്റി 7.10

പാനൂർ മുൻസിപ്പാലിറ്റി 7.77

കണ്ണപുരം 20.90

പരിയാരം 20.10

ചെറുപുഴ 4.36

ചൊക്ലി 4.08

എരുവേശ്ശി 7.63
മയ്യിൽ 7.34

മുണ്ടേരി 6.43

ന്യൂ മാഹി 4.49

പന്ന്യന്നൂർ 4.97

പേരാവൂർ 5.99

വളപട്ടണം 3.95

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.